Sunday, 4 March 2012

സദാചാരപോലീസുകാര്‍ ഭരിക്കുന്ന കേരളം


മുക്കത്ത് അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ചു ഒരു സംഘം ക്രൂരമായി മര്‍ദിച്ചു കൊന്ന ഹമീദ്  ബാവ എന്നാ ചെറുപ്പകാരനെയും പോക്കറ്റടിച്ചു എന്നാരോപിച്ച് പെരുമ്പാവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ സഹയാത്രികരുടെ മര്‍ദനമേറ്റ്  കൊല്ലപ്പെട്ട രഘു എന്ന ചെറുപ്പക്കാരനെയും സാക്ഷര കേരളം മറന്നു  കാണില്ല. തൊടുപുഴയില്‍ സഹോദരിയെ കൂട്ടിക്കൊണ്ടു പോകുവാന്‍ ഭാര്യക്കൊപ്പം എത്തിയ എസ്.ഐ. യെ സദാചാര പോലീസ് ചമഞ്ഞെത്തിയ ഒരു സംഘം അസഭ്യം പറഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചത്‌ അടുത്ത കാലത്താണ്. പോലീസിനു പോലും ഈ സദാചാര പോലീസുകാരെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?  ഒരുമാസം മുമ്പ് കോട്ടയത്ത്‌ കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകനെയും ഭാര്യയേയും ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ആക്രമിച്ചു. കാറിനുള്ളില്‍ അനാശാസ്യം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഇന്ന് കേരളത്തില്‍ സ്വന്തം ഭാര്യയോടൊപ്പം പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ. അന്യന്റെ സ്വകാര്യ ജീവിതതിനുള്ളിലേക്ക് ശ്രദ്ധിക്കാനും അവിടെ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാനുമുള്ള ആകാംക്ഷയാണ്‌ സദാചാര പോലീസിനുള്ളത്.

മലയാളിക്ക് ഇത്രയധികം പ്രതികരണശേഷി ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സൌമ്യയുടെ കൊലപാതകം പോലെയുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്‌??  ആ ട്രെയിനിലുള്ള ആരെങ്കിലും അന്ന് പ്രതികരിച്ചിരുന്നെങ്കില്‍ ആ പാവം ഇന്നും ജീവനോടെ കാണുമായിരുന്നു.

സദാചാര പോലീസ് ചമയുന്നവര്‍ കപട സാദാചാരവാദികളാണ് . എനിക്കില്ലാത്തത് നിങ്ങള്‍ക്കും വേണ്ട എന്ന മനോഭാവമാണ് ഇന്നുള്ളത്. അത് കൊണ്ടാണ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കുറെ നേരം സംസാരിച്ചിരുന്നാലും ഒരുമിച്ചു നടന്നാലും ഇത്തരം സദാചാര പോലീസുകാര്‍ ഇടപെടുന്നത്.
പക്ഷെ പൊതു നിരത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുമ്പോള്‍ എല്ലാവരും കാഴ്ച്ചക്കാരാവുന്നു. ചിലര്‍ ഈ രംഗം മൊബൈലില്‍ പകര്‍ത്തും. അതല്ലാതെ അവരെ സഹായിക്കുവാനോ അവര്‍ക്കൊപ്പം നില്‍ക്കുവാണോ ആരും തയ്യാറാവുകയില്ല.

ഇന്ന് സ്വന്തം ഭാര്യയോടൊപ്പമോ അമ്മയോടോപ്പമോ സഹോദരിയോടോപ്പമോ സഞ്ചരിക്കുമ്പോള്‍ ഏതു സമയത്താണ് സദാചാര പോലീസുകാര്‍ ചാടി വീഴുന്നത് എന്ന ഭയത്തോടെയാണ് ഓരോരുത്തരും കേരളത്തില്‍ സഞ്ചരിക്കുന്നത്. രാത്രിയായാല്‍ പറയുകയും വേണ്ട.

ഭാര്യയോടൊപ്പം സഞ്ചരിക്കുന്നവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് , കല്യാണ ഫോട്ടോ തുടങ്ങിയവ മറക്കാതെ കൈവശം വയ്ക്കണം.( വച്ചിട്ടും കാര്യമൊന്നും ഇല്ല. സദാചാര പോലീസുകാരുടെ ഉദ്ദേശം വേറെ ആണല്ലോ.)
ഇന്ന് സദാചാര പോലീസുകാര്‍ ഗുണ്ടാസംഘം പോലെ ആണ്. നമ്മുടെ നാട്ടില്‍ ഇക്കൂട്ടരെ ഒരിക്കലും വളരാന്‍ അനുവദിക്കരുത്. അപകടത്തില്‍ പരുക്കേറ്റു വഴിയില്‍ കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍ക്ക് അന്യന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറുവാന്‍ എന്തവകാശം?

ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കണം.അല്ലെങ്കില്‍ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ നിയമം കയ്യിലെടുത്തു തുടങ്ങും. അപമാനിതരാകുന്നവരുടെ എണ്ണം കൂടും.

=================================================================

കുറച്ചു സദാചാര പോലീസുകാരുടെ  ക്രൂര വിനോദങ്ങളുടെ വീഡിയോകള്‍ 
 കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവ് വനൊടുക്കിയത് സദാചാര പോലീസ് ചമഞ്ഞ നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍നെന്ന് വ്യക്തമാകുന്നു. യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്തുവജീന്നതോടെയാണ് സദാചാര സേനനടത്തിയ ഭീകരത പുറം ലോകം അറിഞ്ഞത്.പരപ്പനങ്ങാടിയിലും സദാചാരപോലീസിന്റെ വിളയാട്ടം. മദ്യഷാപ്പില്‍ ക്യൂനിന്നുവെന്നാരോപിച്ച് ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

11 comments:

 1. ഒരു അനുഭവം

  പെങ്ങള്‍ സ്കൂളില്‍ നിന്ന് ടൂര്‍ കഴിഞ്ഞു എത്തിയത് രാത്രി രണ്ടു മണിക്ക്.. അവളെ വീട്ടില്‍ കൊണ്ടുവരാന്‍ ഇറങ്ങിയ എന്നോട് ഉമ്മ പറഞ്ഞത്‌ മോനെ സൂക്ഷിക്കണം, ഈ സമയത്ത് നിങ്ങളെ കണ്ടാല്‍ നാട്ടുകാര്‍ എന്തേലും ചെയ്യും..

  വല്ലാത്ത കാലം.

  ReplyDelete
 2. വേട്ടക്കാരന്‍ , നല്ല പോസ്ട്‌. ഇത് സദാചാര പോലീസല്ല . കാമ ഭ്രാന്ത് മൂത്ത , തിണ്ണ മിടുക്ക് കാണിക്കാന്‍ വെമ്പുന്ന ചിലരാണ്. കേരളത്തില്‍ നിയമ വ്യവസ്ഥയുടെ അഭാവമാണ് ഇത് കാണിക്കുന്നത്. ഒപ്പം കേരളത്തില്‍ വ്യാപിക്കുന്ന മത തീവ്ര ചിന്ത യുടെ പ്രഭാവവും കാണാം. ഇത് വളരെ ഗൌരവമുള്ള പ്രശ്നമാണ്. തികച്ചും പ്രതിഷേധാര്‍ഹം. ഇനിയും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ എത്രയോ കുടുമ്പങ്ങള്‍ ഇത് പോലെ അനാഥമാകും. വീണ്ടും ഇത് പോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. ഇത് അത് തന്നെ..തനിക്കു കിട്ടാത്തത് മറ്റാര്‍ക്കെങ്കിലും കിട്ടുന്നു എന്നരിയുംബോലുള്ള ആ ഒരിത് ...ചുട്ട പെട മാത്രമേ ഉള്ളു മരുന്ന്..


  കഴിഞ്ഞ ദിവസം മറ്റൊരു സംഭവം വായിച്ചു..
  ഭര്‍ത്താവും ഭാര്യയും
  കൂടി ബസില്‍ പോകുമ്പോള്‍ ഒരു മിസ്സ്ഡ് കാളിന്റെ പേരില്‍ വഴക്കുണ്ടായി.. കണ്ടക്റ്റര്‍ ഉള്‍പ്പെടെ സദാചാര പോലീസായി ഭര്‍ത്താവിനെ ഇടിച്ചു പരിപ്പാകി..ഭര്‍ത്താവാണെന്ന് ഭാര്യ കേണു പറഞ്ഞിട്ടും ആവേശം മൂത്തവര്‍ കേട്ടില്ല..ഭര്‍ത്താവ് നെഞ്ച് കലങ്ങി ആശുപത്രിയില്‍..


  ഫോട്ടോയും സര്‍ട്ടിഫിക്കറ്റും കൊണ്ട് ഒരു കാര്യവും ഇല്ല.... നിര്‍ത്തി നിര്‍ത്തി ഇടിചാലല്ലേ അതൊക്കെ എടുക്കാന്‍ ഉള്ള സമയം കിട്ടു !

  ReplyDelete
 4. ഒരു മാസം മുന്‍പ് കോട്ടയത്ത് അറിയപ്പെടുന്ന ഒരു അഭിഭാഷകന്‍ നഗര മധ്യത്തില്‍ CMS കോളേജിനു സമീപമുള്ള വഴിയരികില്‍ പാര്‍ക്ക് ചെയ്ത സ്വന്തം കാറില്‍ സ്വന്തം ഭാര്യയോടൊപ്പം ഇരിക്കുമ്പോള്‍ സദാചാര ശ്വാനന്മാര്‍ ആക്രമിക്കുകയുണ്ടായി, അക്രമികളെ പിടികൂടിയപ്പോള്‍ എല്ലാവരും മുന്‍പ് സ്പിരിറ്റ് കച്ചവടത്തിനു പിടിയിലായവരും ഇപ്പോഴും അനധികൃത മണല്‍കടത്തുകാരും. ഇത്രയേ ഉള്ളു സദാചാര ശ്വാനന്മാരുടെ ധാര്‍മ്മിക ബോധം.

  ReplyDelete
 5. അതെ റഷീദ് ആങ്ങളയും പെങ്ങളും കൂടി ഒരുമിച്ചു സഞ്ചരിക്കാന്‍ പോലും പേടിക്കണം.
  എപ്പോഴാണ് സദാചാര പോലീസ് ചാടി വീഴുന്നതെന്ന് പറയാന്‍ പറ്റില്ല.

  ReplyDelete
 6. കാലം.. വല്ലാത്ത കാലം...!!

  ReplyDelete
 7. ഏല്ലാ വൃത്തികേടും ഉളളവരായിരിക്കും ഈ സദാചാരക്കാര്‍...

  ReplyDelete
 8. നല്ല പോസ്റ്റിങ്ങ്‌ ... ഈ പോസ്റ്റിനു സപ്പോര്‍ട്ട് ആയി ഏതോ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ താങ്കള്‍ കൊടുതിടുണ്ട്, ആ ഫോട്ടോയാണ് ഫേസ്ബുക്ക്‌ ടാഗ് ചെയ്തു വരുന്നത്. ആ ഫോട്ടോ ഒഴിവാക്കാമായിരുന്നു ...
  ആരാണ് ഈ സദാചാര പോലീസ്? നമ്മുടെ സമൂഹത്തിലെ കുറെ ആള്‍ക്കാര്‍ തന്നെയല്ലേ? അല്ലാതെ ആരും അങ്ങനെ ഒരു വിഭാഗത്തിനെ ചുമതലപെടുതിയിടില്ലല്ലോ ... അല്ലെ?
  സൌമ്യ സംഭവത്തില്‍ പ്രതികരിക്കതിരുന്നതും താങ്കള്‍ ഉദാഹരണമായി പറഞ്ഞിരിക്കുന്നു. അവിടെ പ്രതികരിക്കാതിരുന്നതും മറ്റു പലയിടങ്ങളിലും ആവശ്യമില്ലാതെ പ്രതികരിക്കുന്നതും നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ ചില വ്യക്തികള്‍ തന്നെയാണ്.
  'സദാചാരപോലീസ്' എന്ന് ഒരു പേര് നല്‍കി അവരെ കുറെ തെറി വിളിച്ചത് കൊണ്ട് കാര്യമില്ല.

  ReplyDelete
 9. ഈ നാട് നന്നാവാന്‍ പോകുന്നില്ല......!!!

  ReplyDelete
 10. സദാചാരം പഠിപ്പിക്കാന്‍ വന്ന സാറിന്റെ കയ്യക്ഷരം കണ്ടപ്പോള്‍ പരിചയം തോന്നി , ഒന്നോര്‍ത്തു നോക്കിയപ്പോള്‍ പിടികിട്ടി ട്രെയിനിന്റെ മൂത്രപ്പുരയില്‍ ഒരുപാട് കണ്ടിട്ടുണ്ട് , ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ! ഇതാണ് ശെരിയായ സദാചാരം !!!!

  ReplyDelete