Sunday 11 September 2011

മനോഹരമായ ആതിരപ്പള്ളി -വാല്‍പ്പാറ വനപാതയിലൂടെ ഒരു യാത്ര


സൂര്യന്‍ ഇനിയുംകണ്ണ് തുറന്നിട്ടില്ല. കോട്ടയത്തിനു കിഴക്കുള്ള കൂരോപ്പട എന്ന ഗ്രാമത്തിലെ 5 ചങ്ങാതിമാര്‍ ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് . യാത്രകള്‍ ഹരമാക്കിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ .
 (ജിനു,ജിജോ,ജിന്റു,വിവേക്,വിനീത് )

       ചെറിയ ചാറ്റല്‍ മഴയുണ്ട് . ഹ്യുണ്ടായി i10 ലാണ്  യാത്ര. ജിജോ കാറിന്റെ ഫസ്റ്റ് ഗിയര്‍ ഇട്ടു. കാര്‍ കൂരോപ്പടയില്‍ നിന്നും വാല്‍പ്പാറ ലക്ഷ്യമാക്കി കുതിച്ചു.

യാത്രയിലെ ആദ്യ കാഴ്ചയായ ആതിരപ്പള്ളിയിലെത്തി.

 അതിമനോഹരമായ വെള്ളച്ചാട്ടം പല തവണ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും കാണുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം വര്‍ധിക്കുന്നത് പോലെ.
 ജലപാതത്തിന്റെ ഹുങ്കാര ശബ്ദം. വന്യമായ ആവേശത്തോടെ വെള്ളം ആകാശം തുളച്ചു താഴെ പാറക്കൂട്ടങ്ങളില്‍ വീണു ചിതറുന്നു.

അപ്പോഴേക്കും  മഴയുടെ ശക്തി കൂടുവാന്‍ തുടങ്ങി. ഞങ്ങള്‍ തിരികെ കാറിനടുത്തെത്തി ഇനി മുമ്പോട്ടു വനമാണ്. വനത്തിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഒരു കട പോയിട്ട് ചിലപ്പോള്‍ മനുഷ്യജീവിയെ  പോലും കണ്ടില്ലെന്നു വരും. ആതിരപ്പള്ളിയില്‍ കുറച്ചു കടകള്‍ ഉണ്ട്. പക്ഷെ ഒടുക്കത്തെ റേറ്റ് ആണ്. അവിടെ നിന്ന് വഴിക്ക് കഴിക്കാനായി കുറെ സാധനങ്ങള്‍  വാങ്ങി. ഞങ്ങള്‍ ആതിരപ്പള്ളിയോടു വിട പറഞ്ഞു.

    ആതിരപ്പള്ളിയില്‍ നിന്നും i10 വാഴചാലിനു വിട്ടു. അവിടെ ഹോട്ടലുകള്‍ ഉണ്ട് ഒരു  ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിച്ചു.അതിനു ശേഷം വാഴച്ചാല്‍ വെള്ളച്ചാട്ടം കണ്ടു.

അധികനേരം നില്‍ക്കാന്‍ സമയം ഇല്ല.അവിടെ നിന്നും പെട്ടെന്ന് തന്നെ വാഴച്ചാല്‍ ഫോറെസ്റ്റ്  ഡിവിഷന്‍ ചെക്ക്‌ പോസ്റ്റില്‍ യാത്രയുടെ വിവരങ്ങള്‍ എഴുതിക്കൊടുത്തു യാത്രാനുമതിക്കായി കാത്തു നിന്നു. ഒരു   ഫോറെസ്റ്റ് ഗാര്‍ഡ് വന്നു വണ്ടി പരിശോധിച്ചു. കൈവശമുള്ള പ്ലാസ്റ്റിക്‌ കുപ്പികളുടെയും മറ്റു സാധനങ്ങളുടെയും ലിസ്റ്റ് എടുത്തു. പ്ലാസ്റ്റിക്‌ ഒന്നും വനത്തില്‍ കളയരുതെന്നും പ്രത്യേകം നിര്‍ദേശിച്ചു. വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക്‌  തിന്നാതിരിക്കാനുള്ള മുന്‍കരുതലാണ്. ചെക്കിംഗ് അവസാനിപ്പിച്ചു ഫോറെസ്റ്റ് ഗാര്‍ഡ്  യാത്രാനുമതി തന്നു. i10 വാഴച്ചാലില്‍ നിന്നും മുന്നോട്ട് കുതിച്ചു. പുറകില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ ഇരമ്പം



     ഷോളയാര്‍ മഴക്കാടുകളില്‍ കൂടിയാണ് യാത്ര. വഴിക്ക് ഇരുവശവും ഈറ്റക്കാടുകള്‍ . ചില സ്ഥലങ്ങളില്‍ റോഡിനെ ഇരുവശത്ത് നിന്നും പൊതിയുന്ന വൃക്ഷജാലങ്ങള്‍ . ഇടയ്ക്കിടെ കനത്ത പുല്‍മേടുകള്‍ . ചാലക്കുടി പുഴയുടെ വന്യ ഭാവങ്ങള്‍ . കാറിന്റെ സ്പീഡില്‍ പറന്നു പൊങ്ങിയ കരിയിലകൂട്ടങ്ങള്‍ വീണ്ടും റോഡില്‍ വീണു ഉറക്കം തുടങ്ങി.

പിന്നിടുന്ന വഴികള്‍ അതിവേഗം വിദൂരമായി.വഴി നിറയെ ആനപിണ്ടങ്ങള്‍ . ഒരു കാട്ടനയെയെങ്കിലും കാണണമെന്ന് എല്ലാവരുടെയും ഉള്ളിലുണ്ട്. പക്ഷെ കാട്ടാന മുന്നില്‍ വന്നാല്‍ കാറിന്റെ വരെ കാറ്റ് ചിലപ്പോള്‍ പോയേക്കാം. അത് കൊണ്ട് കാട്ടാനയെ വഴിയില്‍ കാണരുതേ  എന്ന്  എല്ലാവരുടെയും മനസ്സിന്റെയുള്ളില്‍ പ്രാര്‍ഥനയും ഉണ്ട്. 



                      ഒരു വളവു തിരിഞ്ഞു  ചെന്നപ്പോള്‍ ഫ്രഷ്‌ ആയ കുറെ ആനപിണ്ടങ്ങള്‍ കിടക്കുന്നു. കാറിന്റെ സ്പീഡ് തനിയെ കുറഞ്ഞു. മുന്നിലെങ്ങാനും ആനക്കൂട്ടമുണ്ടോ? ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചു കൊണ്ടാണ് കാറ് തിരിച്ചത് .



കുറച്ചു മുന്നോട്ടു ചെന്നപ്പോള്‍ ഒരു മനോഹരമായ പുഴ. കാര്‍ നിര്‍ത്തി ഞങള്‍ അവിടെ ഇറങ്ങി.പുഴയുടെ കരയില്‍ ആനയുടെ കാല്‍പ്പാടുകള്‍ .

ആനക്കൂട്ടം അക്കരയില്‍ നിന്നും നദിയിലൂടെ കയറി വന്നതാണെന്ന് തോന്നുന്നു. പെട്ടെന്ന് തൊട്ടടുത്ത്‌  കാട്ടിനുള്ളില്‍ നിന്നും ആനയുടെ   ചിന്നം വിളി കേട്ടു . ആനയെ കാണണമെന്നുള്ള മോഹമുണ്ടെങ്കിലും ആന മുമ്പില്‍ വന്നാല്‍ ചിലപ്പോള്‍ പണി കിട്ടുമെന്നുള്ളത് കൊണ്ട്  പെട്ടെന്ന് തന്നെ ഞങ്ങള്‍ കാറില്‍ കയറി അവിടെ നിന്നും  സ്ഥലം കാലിയാക്കി.


            പിന്നെയും വിജനമായ പാതയിലൂടെ കാര്‍ മുന്നോട്ട് പാഞ്ഞു. ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശം.അതിമനോഹരമായ കാഴ്ച. പച്ചയുടെ ഉത്സവമേളം.അനക്കമില്ലാതെ കിടക്കുന്ന തടാകം. മനോഹരമായ ഒരു പെയിന്റിംഗ് പോലെ ക്യാമറയുടെയും മനസ്സിന്റെയും ഫ്രെയിമില്‍ ഒരേ സമയം ആ കാഴ്ച പതിഞ്ഞു.

തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പുള്ള കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയിലെത്തി. കണ്ണ് എത്തുന്നിടതെല്ലാം തേയിലത്തോട്ടങ്ങള്‍ ..ഈ തേയിലത്തോട്ടങ്ങളില്‍ ആനയും കടുവയും പുലിയുമോക്കെയുണ്ട്‌...

മലക്കപ്പാറയില്‍ നിന്നും 26 കിലോമീറ്ററുണ്ട് വാല്‍പ്പാറയ്ക്ക് . ടൌണില്‍ നിന്നും 200 മീറ്റര്‍ പിന്നിട്ടാല്‍ തമിഴ്നാട് അതിര്‍ത്തി ചെക്ക്‌ പോസ്റ്റ്‌ . പിന്നെ വഴിയില്‍ ഷോളയാര്‍ വന്നു. കേരളത്തില്‍ ആനമലയും തമിഴ്നാടില്‍ കൊരന്ക് മുടിയും കാവല്‍ നില്‍ക്കുന്ന ചോലയാര്‍ . അനുമതിയില്ലാതെ ഡാമിന് മുകളിലേക്ക് പ്രവേശനമില്ല.

      

പിന്നീടുള്ള യാത്ര ഉരുളിക്കള്‍ എസ്റ്റേറ്റ്‌  വഴി ആയിരുന്നു അത് അവസാനിക്കുന്നത് റൊട്ടിക്കവലയിലാണ് അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ വാല്‍പ്പാറയ്ക്ക് 6 കിലോമീറ്റര്‍ .



പച്ച പുതച്ച വഴികള്‍ പിന്നിട്ടു  വാല്‍പ്പാറ ടൌണില്‍ എത്തി.അത്യാവശ്യം വലിപ്പമുള്ള പക്കാ തമിഴ് ടൌണ്‍ . കാര്‍ഡ് ബോര്‍ഡ്‌  പെട്ടികള്‍ കുന്നിന്‍ മുകളില്‍ അടുക്കി വച്ചിരിക്കുന്നത് പോലെ ചെറിയ കെട്ടിടങ്ങള്‍ ...

 ചാലക്കുടി-വാല്‍പ്പാറ റൂട്ടില്‍ ചാലക്കുടി വിട്ടാല്‍ പിന്നെ പെട്രോള്‍ പമ്പ് ഉള്ളത് ഇവിടെയാണ്‌.

               ടൌണില്‍ നിന്നും പൊള്ളാച്ചിക്കുള്ള വഴിയില്‍ കുത്തനെ പുളഞ്ഞു കിടക്കുന്ന 40 ഹെയര്‍ പിന്നുകള്‍ നാല്‍പ്പതാമത്തെ വളവു തിരിഞ്ഞു. ഓരോ ഹെയര്‍ പിന്നുകളും പിന്നിട്ടു 13 മത്തെ വളവിലെത്തി. മുകളിലെയും താഴെയുമുള്ള ഹെയര്‍  പിന്നുകളുടെ അതിശയിപ്പിക്കുന്ന കാഴ്ച. മടക്കു മടക്കായി കിടക്കുന്ന  റോഡുകള്‍ . വളരെ ദൂരെയായി പൊള്ളാച്ചിയുടെയും ആളിയാറിന്റെയും വിസ്മയിപ്പിക്കുന്ന ദൃശ്യം കാണാം. വിവേക് അതി സാഹസികമായി ഒരു പാറയിലൂടെ വലിഞ്ഞു കയറി മുകളിലെത്തി ഹെയര്‍ പിന്നുകളുടെയും വിദൂരതയില്‍ കാണുന്ന ആളിയാറിന്റെയും ചിത്രം കാനോന്‍ EOS 50D ക്യാമറയില്‍ പകര്‍ത്തി.
ശരിക്കുള്ള വ്യൂ പോയിന്റ്‌  ഒന്‍പതാം
 വളവിലാണ്,
ലോംസ് പോയിന്റ്‌ .
പാറക്കൂട്ടങ്ങള്‍ കയറിപോകുന്ന ഒരു വരയാടിനെ
അവിടെ കണ്ടു. ഞങ്ങള്‍ അവിടെ നിന്നും ലോംസ് പോയിന്റ്‌ലേക്ക് വളവു  തിരിഞ്ഞിറങ്ങി. കുത്തനെയുള്ള പാറയില്‍ കൂടി അനായാസം ഓടി നടക്കുന്ന വരയാടിന്‍ കൂട്ടങ്ങള്‍ .

  ചുരമിറങ്ങി പൊള്ളാച്ചി വഴി പാലക്കാട് ചെന്ന് കോട്ടയത്തേക്ക് തിരിക്കാം എന്ന് തീരുമാനിച്ചു.
  അങ്ങനെ ഞങ്ങള്‍ ചുരമിറങ്ങി യാത്ര തുടര്‍ന്നു.കുറച്ചു മുമ്പോട്ടു ചെന്നപ്പോള്‍ ഒരു വെള്ളച്ചാട്ടം. Monkey Falls. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിരവധി വാനരന്മാര്‍ ടൂറിസ്റ്റുകളുടെ ഇടയില്‍ കൂടി ഓടിക്കളിക്കുന്നു.വളരെയധികം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ഒരു സ്ഥലമാണ് Monkey Falls. 


അവിടെ നിന്നും 5 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍  ആളിയാര്‍ ഡാം എത്തി. 2 കിലോമീറ്റര്‍ നീളത്തില്‍ വിശാലമായി കിടക്കുന്ന മനോഹരമായ ഡാം. ഡാമിനകത്തെക്ക്  പ്രവേശിക്കന്നതിനുള്ള പാസ്സെടുത്തു ഡാമിനുള്ളിലേക്ക്  ഞങ്ങള്‍ നടന്നു.




ഡാമിന്റെ മുമ്പിലായി സന്ദര്‍ശകര്‍ക്കായി തമിഴ് നാട് ഫിഷറീഷ്  വകുപ്പ്  ഒരു പാര്‍ക്ക്  ഒരുക്കിയിട്ടുണ്ട്. അത് പിന്നിട്ടു ഞങ്ങള്‍ ഡാമിന്റെ മുകളിലേക്ക് പടികള്‍ പിന്നിട്ടു. പടികള്‍ക്കു ഇരുവശവും നീളത്തിലുള്ള മനോഹരമായ പുല്ലുകള്‍ . പടികള്‍ കയറി മുകളിലെത്തിയ ഞങ്ങള്‍ക്ക് മുമ്പില്‍ വിസ്മയക്കാഴ്ച്ചയൊരുക്കി ആളിയാര്‍ ഡാം. മൂന്നു വശവും മലകളാല്‍ സംരക്ഷണഭിത്തിയോരുക്കി പരന്നുകിടക്കുകയാണ് ഡാം.

 അങ്ങകലെ അസ്തമയ സൂര്യന്‍ താഴ്ന്നു തുടങ്ങുന്നു.  ഞങ്ങള്‍ ആളിയാറിനോട് വിട പറഞ്ഞു പൊള്ളാച്ചി വഴി പാലക്കാടെത്തി. അവിടെനിന്നും നേരെ കോട്ടയം ലക്ഷ്യമാക്കി ഞങ്ങളുടെ i 10 കുതിച്ചു.

കോട്ടയത്തെത്തിയപ്പോഴും മനസ്സ് ആതിരപ്പള്ളിക്കും  വാല്‍പ്പാറയ്ക്കും ഇടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു..



***====*=======*=======*=======*=======*=======*=======*====***

       കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ സന്ദര്‍ശിക്കൂ  http://www.facebook.com/pages/Vettakkaaran/186154868122251    

  താങ്കള്‍ക്കു ഈ ബ്ലോഗ്‌ ഇഷ്ടപ്പെട്ടെങ്കില്‍ ഈ ബ്ലോഗിന്റെ വലതു വശത്ത് കാണുന്ന Find us on facebook എന്നതില്‍ Like ബട്ടണില്‍ പ്രസ്‌ ചെയ്യു ..
          
***====*=======*=======*=======*=======*=======*=======*====***

Travel Tips 

=> Prior permission needed from Chalakkudy & Vazhachal DFo's to entering in the Forest.
=> There are no Petrol pumps between Chalakkudy & Valparai(114km)
=> Avoid Night journey through the forest route.
=> Watchout leeches on Forest tracks.

Sights On The Way

 Dream World Water Theme Park 
 Near to the Athirappally Waterfalls, 8km from Chalakkudy. 
 Entry time: 10.30 am-6.30pm.
 Entry Fee: Rs.300(Adults), Rs.200(Children), Rs.150(Senior Citizen)

Silver Storm Water Theme Park
Near to the Athirappally waterfalls. 19km from Chalakkudy.
Entry time: 10am-7.30pm.
Entry Fee: Rs.290(Adults), Rs.230(Children), Rs. 140(Senior Citizen)

Athirappilly Waterfalls
A popular picnic spot located at the entrance of Sholayar ranges.

Charpa Waterfalls
Adjacent to Athirappally waterfalls.

Vazhachaal Waterfalls
  5km from Athirappilly Waterfalls.

Peringalkuthu Dam
  Located on Chalakkudy river. Dam is situated deep in the forest on the way to Valparai.Special permission is needed to visit the Dam.

Lower Sholayar Dam
  On the way to Malakkapaara.


Malakkapaara Tea Estate
Situated in the border village of Kerala and Tamilnadu


Upper Sholayaar
  Scenic spot on the way to Valparai


Nirar Dam
15km from Valpaarai. It recives very high rainfall in the month of June and July.


Valppaari Hairpins
  The 40 hairpins between Valparai to Pollachi itself is an amazing sight.

Balaji temple
  Famous temple situated in karamalai, 10km from Vaalpaarai.


Monkey Falls 
  Near to the uphill ghat road Valparai on the Pollachi-Valparai road in the Anaimalai Hills range. It is a refreshing natural waterfalls.

 Aaliyar Dam
Aaliyar Dam is located near Pollachi town. The dam is located in the foothills of Valparai, in the Anamalai Hills of the Western Ghats. It is about 65 km from Coimbatore. The dam offers some ideal getaways including a park, garden, aquarium, play area and a mini Theme-Park maintained by Tamil Nadu Fisheries Corporation for visitors enjoyment. The scenery is beautiful, with mountains surrounding three quarters of the reservoir. Boating is also available

15 comments:

  1. പ്രിയ ജിനു വളരെ നല്ല ഉദ്യമം.

    ബ്ലോഗ്‌ തുടങ്ങുവാന്നു പറഞ്ഞപ്പോള്‍ ഞാനിത്രക്കും പ്രതീക്ഷിച്ചില്ല.ചിത്രങ്ങളും വിവരണവും കലക്കീട്ടോ..പിന്നെ 'ഫ്രഷ്‌ ആനപ്പിണ്ടത്തിന്റെ' കഥയും വ്യത്യസ്ത പുലര്‍ത്തി.പക്ഷെ കണ്ട സ്പോട്ടുകള്‍ വളരെ വേഗത്തില്‍ ഓടിച്ചു പോയോ എന്നൊരു തോന്നല്‍. ഐ 10 ന്റെ വേഗത അല്പം കുറയ്ക്കാമായിരുന്നു.അല്പം കൂടി വിശദീകരണം ആവശ്യമുള്ള പല സ്പോട്ടുകളും ഉണ്ടായിരുന്നു എന്നൊരു തോന്നല്‍.എന്തായാലും നല്ല ഒരു ദ്രിശ്യാനുഭവമായി.വിവേകിന്റെ ഫോടോഗ്രഫ്ഫി മികവിനും ഒരു സലാം.
    തുടരുക..

    ReplyDelete
  2. The travel tips and route intro after the travlg is too helpful.thanks for this awesm journey.

    please remove this word verification in the comment forum..

    ReplyDelete
  3. വളരെ നന്ദി ജിക്കു.. എഴുതാനുള്ള കഴിവ് എത്ര മാത്രം ഉണ്ടെന്നു എനിക്കറിയില്ല.. നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിര്‍ദേശവും എന്റെ എഴുത്തിനെ കൂടുതല്‍ നന്നാക്കാന്‍ സാധിക്കും.

    ReplyDelete
  4. നല്ല വിവരണം, കഴിഞ്ഞ മഴക്കാലത്ത് വാഴച്ചാൽ വാല്പ്പാറ പോള്ളാച്ചി വഴി ബാംഗലൂരിനു പോയിട്ടുണ്ട്...മനോഹരമായ വനയാത്ര....മൊബൈലിനു റേഞ്ച് കിട്ടില്ലെങ്കിലും റേഡിയോ മിർചി FM കിട്ടും യാത്രയിലുടനീളം...

    ReplyDelete
  5. വിവരണം നന്നായിട്ടുണ്ട്, ചിത്രങ്ങളും കൊള്ളാം... :)

    Luttumon.blogspot.com

    ReplyDelete
  6. gud post... ethra divasathe trip ayirunnuu.. total ethra Km und...

    ReplyDelete
  7. നന്ദി പഥികന്‍ .. കുറച്ചു നേരം മൊബൈലില്‍ നിന്നും, നഗരങ്ങളിലെ വിഷ വായു ശ്വസിക്കുന്നതില്‍ നിന്നും ഒരു മോചനം അല്ലെ.. അതിലേറെ മനോഹരമായ കുറെ നിമിഷങ്ങളും...

    ReplyDelete
  8. അരുണ്‍ലാല്‍ മാത്യു താങ്കളുടെ അഭിപ്രായത്തിനു വളരെയധികം നന്ദി

    ReplyDelete
  9. നന്ദി ജിനു സി. 1 ദിവസത്തെ യാത്ര ആയിരുന്നു. രാവിലെ 4 30 നു പുറപ്പെട്ടു രാത്രി 1.30 നു വീട്ടില്‍ തിരിച്ചെത്തി. ടോട്ടല്‍ 400km അടുത്തുണ്ട്

    ReplyDelete
  10. വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം www.yathrakal.com സൈറ്റിലേക്ക് നൽകൂ.

    ReplyDelete
  11. യാത്രകള്‍ തുടരട്ടെ...
    എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  12. hai thanx for the information

    ReplyDelete
  13. nice blog... even we also traveled through same route in 2009.... on that time there were no road after athirapilly to Malakkapara.... but in these photos the roads look good.... even we got a block in hair pin....so wasted 2 hours there....

    ReplyDelete