Tuesday 22 November 2011

സൂസി ആന്റിയും കള്ളനും പോലീസും പിന്നെ ഞാനും

നല്ല നിലാവുള്ള ഒരു രാത്രി....

പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് സൂസി ആന്റി ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു.

അതാ സൂസി ആന്റിയുടെ കെട്ടിയോന്‍ കറിയാച്ചന്‍ ഒരു ജെട്ടി മാത്രമിട്ട്, ദേഹത്തു മുഴുവനും കരിയും പുരട്ടി നില്‍ക്കുന്നു. ആന്റി അമ്പരന്നു പോയി.

ജെട്ടി വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന (രാത്രിയില്‍ ഒട്ടും ഉപയോഗിക്കാത്ത) അച്ചായനിതാ ഒരു അടിവസ്ത്രം മാത്രമിട്ട് നില്‍ക്കുന്നു.

"ഇതിയാനിതെന്നാ സൂക്കേടാ"
സൂസി ആന്റി ബള്‍ബിന്റെ സ്വിച്ച് അമര്‍ത്തി. 

മുറിയില്‍ വെളിച്ചം തെളിഞ്ഞു.

 ശരീരം മുഴുവനും കരിയും തേച്ചു നില്‍ക്കുന്ന  കറിയാച്ചായനെ ആ വെളിച്ചത്തില്‍ കണ്ട സൂസി ആന്റി  ഞെട്ടിപ്പോയി.

ഇത് തന്റെ അച്ചായനല്ല മോഷണത്തിന്  വേണ്ടി വീട്ടില്‍  അതിക്രമിച്ചു കയറിയ കള്ളനാണ് .

ആന്റി ഒട്ടും അമാന്തിച്ചില്ല എട്ടു ദിക്കും പൊട്ടുമാറു ഉറക്കെ നിലവിളിച്ചു

പക്ഷെ എന്ത്‌  ചെയ്യാം, പേടി കാരണം ശബ്ദം പുറത്തേക്കു വന്നില്ല.
തൊണ്ടയില്‍ നിന്നും പുറത്തേക്കു കുറച്ചു കാറ്റ്  മാത്രം...

എവിടെയാടി പൂ.മോ. അലമാരയുടെ താക്കോല്‍?കള്ളന്‍ അലറി...

പേടിച്ചുപോയ സൂസി ആന്റി തലയിണയുടെ അടിയില്‍ നിന്നും താക്കോല്‍ എടുത്തു കള്ളന്റെ കയ്യില്‍ കൊടുത്തു.

കള്ളന്‍ തന്റെ ഡ്യൂട്ടി നന്നായി പൂര്‍ത്തിയാക്കി.

ഒരു ഇരുമ്പുപെട്ടി തലയിലും രണ്ടു എയര്‍ ബാഗ്  കയ്യിലും പിടിച്ചു കൊണ്ട് കള്ളന്‍ സൂസി ആന്റിയുടെ വീടിനു പുറത്തേക്കു ഗള്‍ഫുകാരന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തേക്കു വരുന്നത് പോലെ ഇറങ്ങി..

 ഈ സമയമത്രയും അവിടെ നടന്ന കലാപരിപാടികള്‍ ഒന്നും അറിയാതെ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിയിരുന്ന കറിയാച്ചനെ സൂസി ആന്റി ഇടിച്ചെഴുന്നെല്‍പ്പിച്ചു.

"എന്താടി കഴുവേര്‍ടെ മോളെ?" കറിയാച്ചന്‍ ഉറക്കപ്പിച്ചോടെ എഴുന്നേറ്റു..


"ദാ നമ്മുടെ പെട്ടിയെല്ലാം എടുത്തോണ്ട് കള്ളന്‍ പോകുന്നു"..
ഒരു വിധത്തില്‍ ആന്റി മുഴുവിപ്പിച്ചു.

കേട്ട പാതി കേള്‍ക്കാത്ത പാതി കറിയാച്ചായന്‍ മുണ്ട് തപ്പിയെടുത്തു ഉടുത്തോണ്ട് കള്ളന്റെ പുറകെ ഓടി...

പുറകെ സൂസി ആന്റിയും.

കറിയാച്ചായന്‍ ആരാ മോന്‍ പുള്ളി ഓടി കള്ളന്റെ അടുത്തെത്തി
ഇപ്പോള്‍ പിടി വീഴും എന്നാ മട്ടായി..

സൂസി ആന്റി ആവേശം കൊണ്ടു...

"നില്‍ക്കെടാ പട്ടീ അവിടെ" സൂസി ആന്റി അലറി..

100 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചിരുന്ന കാലുകള്‍ പെട്ടെന്ന് നിശ്ചലമായി.
ആ കാലുകള്‍ നേരെ തിരിഞ്ഞു സൂസി ആന്റിയുടെ മുന്നില്‍ വന്നു നിന്നു
 
"എന്നെ വിളിച്ചായിരുന്നോ?" കറിയാച്ചായന്‍ ചോദിച്ചു.

ഫാ..!! @##$൫൫ %&*...

സൂസി ആന്റിയുടെ ആട്ടില്‍ കറിയാച്ചായന്റെ ചെവികള്‍ വിറ കൊണ്ടു...
കള്ളന്‍ അപ്പോഴേക്കും ഓടി മറഞ്ഞിരുന്നു...

***          ***          ***          ***          ***          ***          ***

സൂസി ആന്റിയുടെ വീട്ടില്‍ കള്ളന്‍ കയറി എന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ രാവിലെ കണ്ണ് തുറക്കുന്നത്.
ബ്രെഷില്‍ കുറച്ചു പേസ്റ്റും തേച്ചു ഞാന്‍ എളുപ്പം സൂസിയാന്റിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു...

അപ്പോഴേക്കും ആളുകള്‍ ഒക്കെ വിവരമറിഞ്ഞ്  അവിടെ കൂടിയിരുന്നു...

ഭിത്തിയില്‍ കള്ളന്റെ കാല്‍പ്പാടുകള്‍ ..

കള്ളന്‍ വീടിന്റെ ജനലഴി വളച്ചാണ് അകത്തു കയറിയത് 

ഊതിയാല്‍ തെറിക്കുന്ന ജനല്‍ കമ്പികള്‍ 
ജനല്‍പാളിയും ഇല്ല 

അത് കാണുന്നവന്‍ കള്ളനല്ലെങ്കില്‍ പോലും ഒന്ന് വളച്ചു നോക്കും അത്രയും ബലക്ഷയമായ കമ്പികള്‍ ...

സൂസിയാന്റി വീടിന്റെ പടിയില്‍ വിഷമിച്ചിരിക്കുകയാണ്....

കളവു പോയ സാധനങ്ങള്‍ വലിയ വിലപിടിപ്പുള്ളതല്ല..

ഞാനും എന്റെ കൂട്ടുകാരും കൂടി കള്ളന്‍ പോയ വഴിയില്‍ എന്തെങ്കിലും തുന്മ്ബുണ്ടോ എന്ന അന്വേഷണവുമായി ഇറങ്ങി.

അങ്ങനെ അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു പറമ്പില്‍ ഒരു പെട്ടി കിടക്കുന്നു.
സൂസിയാന്റിയുടെ പെട്ടി...

കള്ളന്‍ തലയില്‍ വച്ച് കൊണ്ട് ഓടിയ അതെ ഇരുമ്പ് പെട്ടി...

അതിനുള്ളില്‍ കുറെ അടിവസ്ത്രങ്ങളും കീറിയ തുണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

പെട്ടി കണ്ട കാര്യം നാട്ടില്‍ പാട്ടായി, ആള്‍ക്കാര്‍ പെട്ടി കാണാന്‍ ഓടിക്കൂടി.

അപ്പോള്‍ ഒരാള്‍ പറഞ്ഞു "ആരും പെട്ടിയില്‍ തൊടണ്ട..
പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്  അവര്‍ ഇപ്പോള്‍ കറിയാച്ചന്റെ വീട്ടിലേക്കു വരും.."

ഞങ്ങള്‍ അവിടെ നിന്നും ഓടി കറിയാച്ചായന്റെ വീട്ടില്‍ എത്തി അപ്പോഴേക്കും പോലീസുകാര്‍ അവിടെയെത്തിയിരുന്നു.
വഴിയില്‍ പോലീസു ജീപ്പ് കിടപ്പുണ്ട്, ഒരു കോണ്‍സ്റ്റബിളും ജീപ്പിനരികില്‍  നില്‍പ്പുണ്ട്.
S.I.,  കള്ളന്‍ കയറിയ ജനലഴിയും മറ്റും വിശദമായി പരിശോധിക്കുന്നു.

ഞാന്‍ പോലിസ് ജീപ്പിനടുത്തു ചെന്നു.  എന്റെ ജീവിതത്തില്‍ ആദ്യമായി  അന്നാണ്   പോലീസ്  ജീപ്പ്  അത്ര അടുത്ത് കാണുന്നത് . ജീപ്പിനുള്ളില്‍ വയര്‍ലെസ്സ് സെറ്റില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ വളരെ കൌതകത്തോടെ കേട്ട് നിന്നു. അപ്പോഴേക്കും എസ്. ഐ. യും മറ്റു കോണ്‍സ്റ്റബിളുമാരും ജീപ്പിനരികിലേക്ക്  വന്നു.
എസ്. ഐ. അവിടെ കൂടി നിന്നവരോട് ചോദിച്ചു "പറമ്പില്‍ കിടക്കുന്ന പെട്ടി കണ്ട ആരെങ്കിലും ഉണ്ടോ".
പേടി കൊണ്ടാണോ എന്നറിയില്ല ആരും ഒന്നും മിണ്ടിയില്ല..
എസ്. ഐ . ചോദ്യം ഒന്നും കൂടി ആവര്‍ത്തിച്ചു.
അപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ചു പറഞ്ഞു 
"ഞാന്‍ കണ്ടായിരുന്നു പെട്ടി."

അത് വേറാരുമായിരുന്നില്ല ഈ ഞാന്‍ തന്നെ.
എസ്. ഐ. എന്നോട് പറഞ്ഞു "ശരി വണ്ടിയില്‍ കയറ്, പെട്ടി കിടക്കുന്ന സ്ഥലം പറഞ്ഞു താ"...
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി പോലീസ് ജീപിനുള്ളിലേക്ക് കയറി.

സാധാരണ പോലീസ് ജീപ്പിനുള്ളില്‍ കയറുന്നവര്‍ വളരെ ദുഖത്തോടെ ആയിരിക്കും കയറുന്നത്  പക്ഷെ ഞാന്‍ വളരെ സന്തോഷത്തോടെയാണ് ജീപ്പിനുള്ളിലേക്ക് കയറിയത്.
ജീപ്പിനു പുറത്തു എന്റെ കൂട്ടുകാര്‍ അസൂയയോടെ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു.
ജീപ്പ് സ്റ്റാര്‍ട്ടായി മുമ്പോട്ടു നീങ്ങി ..
ജീപ്പിനു പുറകെ നാട്ടുകാരും. റോഡിനു സൈഡിലുള്ള വീടുകളില്‍  നിന്നൊക്കെ ആള്‍ക്കാര്‍ കാഴ്ച കാണുന്നതിനു വേണ്ടി നില്‍ക്കുന്നു.
അങ്ങനെ ജീപ്പ് എന്റെ വീടിനടുത്തെത്തി എന്റെ അമ്മ വീടിനു മുന്നില്‍ നില്‍പ്പുണ്ട്.
ജീപ്പ് കടന്നു പോയപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു പയ്യന്‍ കൈ വീശി കാണിക്കുന്നു. അമ്മ ഒന്ന് കൂടി ശ്രെദ്ധിച്ചു നോക്കി
അമ്മയുടെ നെഞ്ചില്‍ ഒരു ഇടിവാള്‍ മിന്നി.. തല കറങ്ങുന്നത് പോലെ.. ദൈവമേ അത് എന്റെ മോനല്ലേ.. അവനെ പോലീസ് പിടിച്ചോ?.. അമ്മ പോലീസ് ജീപ്പിനു പുറകെ ഓടി  വന്നു..
അപ്പോള്‍ അമ്മയുടെ അടുത്തുണ്ടായിരുന്ന ഒരു ചേച്ചി പറഞ്ഞു പേടിക്കണ്ട അവന്‍ പോലീസുകാര്‍ക്ക് വഴി കാണിക്കാന്‍ പോകുന്നതാണെന്ന്.
എങ്കിലും അമ്മയുടെ ശ്വാസം നേരെ ആയില്ല
അങ്ങനെ പോലീസ് ജീപ്പ് ഇരുമ്പ് പെട്ടി കിടക്കുന്ന സ്ഥലത്തിന്  മുന്നിലെത്തി .
ജെപ്പില്‍ നിന്ന് ഞാനും പോലീസുകാരും ഇറങ്ങി പോലീസുകാരെ ഇരുമ്പ് പെട്ടി കാണിച്ചു കൊടുത്തു.
അപ്പോഴേക്കും നാട്ടുകാരും അവിടെയെത്തി...
അവരുടെ ഇടയില്‍ ഒരാള്‍. എന്റെ അമ്മ..
എന്നും ഉണ്ടാകാറുള്ളത് പോലെ ഒരു ഭൂമികുലുക്കവും, എനിക്കിട്ടു നല്ല അടിയും കിട്ടുമെന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.
വെറുതെ നാട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയില്‍ ഞാന്‍ നാണം കെടണ്ടല്ലോ എന്ന് വിചാരിച്ചു, ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ അമ്മയുടെ കയ്യില്‍ നിന്നും വിദഗ്ദ്ധമായി മുങ്ങി...

15 comments:

  1. പോലീസുകാരുടെ കയ്യിൽ നിന്നും വിദഗ്ധമായി മുങ്ങിയതിനാൽ കള്ളനാരെന്ന സംശയം ബലപ്പെടുന്നതിനാൽ അന്വേഷണം ആവഴിക്ക്‌ നീളുന്നു.

    ReplyDelete
  2. kollameda..porette ingottu..

    ReplyDelete
  3. ഫാ..!! @##$൫൫ %&*...

    നന്നായിട്ടുണ്ട് ,ആശംസകള്‍ ................

    ReplyDelete
  4. ഈ സംഭവം കൊള്ളാം.. കുറച്ചുകൂടെ ഭംഗിയായി പറയാമായിരുന്നു. അല്പം തിരക്ക് കാണിച്ചോ എന്നൊരു സംശയം.

    ReplyDelete
  5. വാ മൊഴിയും വരമൊഴിയും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട് ,അതുമല്ല ഒരു കഥയുടെ ക്രാഫ്റ്റ് കൂടെ പ്രധാനമാണ് ,ആശയങ്ങള്‍ ഭംഗിയായി പ്രതിഫലിപ്പിക്കുന്നുണ്ട് ,കൂടുതല്‍ ശ്രദ്ധ വെച്ചാല്‍ ഉയരങ്ങള്‍ കീഴടക്കാം ,ആശംസകള്‍ ,,,,

    ReplyDelete
  6. @Kalavallabhan
    കറിയാച്ചായന്റെ 50% കിഴിവുള്ള ജെട്ടികള്‍ തിരികെ ലഭിച്ചതിനാല്‍ കറിയാച്ചായന്‍ പരാതി പിന്‍വലിച്ചു. :D

    ReplyDelete
  7. @ jittu
    @ Nilesh
    @ BCP - ബാസില്‍ .സി.പി

    വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെയധികം നന്ദി

    ReplyDelete
  8. നന്ദി ഷബീര്‍ ..
    അല്പം തിരക്ക് അല്ല. നല്ല പോലെ തിരക്ക് കാണിച്ചെന്നു എനിക്കും തോന്നി.
    അടുത്ത തവണ ശരിയാക്കാം..

    ReplyDelete
  9. @ സിയാഫ് അബ്ദുള്‍ഖാദര്‍
    താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി ....

    ReplyDelete
  10. നല്ല രസമുണ്ട് വായിക്കാന്‍.. :) അവസാനിപ്പിച്ചപ്പോള്‍ എവിടെയും എത്താത്തത് പോലെ തോന്നി.. ആശംസകള്‍..

    ReplyDelete
  11. എന്തൊക്കെയോ പറയണമെന്നുറച്ചു പക്ഷെ.. പാതിയില്‍ അവസാനിക്കയായിരുന്നു എന്ന് തോന്നുന്നു.. വേട്ടക്കാരന്റെ പേനത്തലപ്പ് കിടന്നു വല്ലാതെ കിതക്കുന്നുമുണ്ട്. !
    എന്നാലും ഒടുക്കം വരെ വായിപ്പിക്കാന്‍ സാധിച്ചു.
    വീണ്ടും വരാം ട്ടോ..

    ReplyDelete
  12. രസകരമായിരിക്കുന്നു

    എഴുത്തിന് ആശംസകള്‍
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete