ഒരിടവേളയ്ക്ക് ശേഷം ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളിയെച്ചൊല്ലി വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുകയാണ്. മലങ്കര സഭയില്‍ വളരെക്കാലമായി കേസും വഴക്കുകളും നടക്കുന്നു. ഒന്നുമറിയാത്ത പാവം ജനങ്ങളെപ്പോലും ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരുപക്ഷത്തെയും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളി മുറ്റത്ത് നിന്നും പബ്ലിക് റോഡുകളില്‍ വരെ സമരവുമായി ഇറങ്ങിയിരിക്കുന്നു.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളും അവര്‍ തമ്മിലുള്ള പ്രശ്നങ്ങളെയും കുറിച്ച് ചെറിയ ഒരു വിവരണം.
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ
ഓർത്തഡോക്സ് പൌരസ്ത്യ സഭ എന്നത് ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു സ്വയശീർഷക സഭാവിഭാഗവും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു അംഗസഭയുമാണ്.
റോമാ സാമ്രാജ്യത്തിന് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണിത്.
ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗമാണ് ഓർത്തഡോക്സ് പൌരസ്ത്യ സഭ.
ക്രിസ്തുവര്‍ഷം അന്‍പത്തിരണ്ടാമാണ്ട് തോമാശ്ലീഹ കൊടുങ്ങല്ലൂര്‍ തുറമുഖത്തു കപ്പല്‍മാര്‍ഗ്ഗം വന്നിറങ്ങി.കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചു. അനേകം ആള്ക്കാര് ജ്ഞാനസ്നാനം ഏറ്റു സത്യക്രിസ്ത്യാനികളായി.മലയാങ്കര, പാലൂര്, പരവൂര്‍(കോട്ടക്കായല്‍ ) ഘോക്കമംഗലം,നിരണം, ചായല്‍ , കുരക്കേണിക്കൊല്ലം(കൊല്ലം) എന്നീ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും
പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ എന്നീ നാല് ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്നാനം ഏറ്റു ഈ കുടുംബങ്ങളില്‍ പട്ടം(വൈദികസ്ഥാനം) കൊടുത്തു .
ഏക വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ മുപ്പത് മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകളിലായി ഇരുപത്തിയഞ്ചു് ലക്ഷം അംഗങ്ങൾ.
സഭാ സ്ഥാപകൻ | തോമാ ശ്ലീഹാ |
---|---|
പരമ മേലദ്ധ്യക്ഷൻ | പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ. |
പരമാചാര്യന്റെ സ്ഥാനിക നാമം | പൌരസ്ത്യ കാതോലിക്കോസ് |
സഭാകുടംബം | പ്രാചീന ഓർത്തഡോക്സ് സഭ |
ആസ്ഥാനം | ദേവലോകം (കോട്ടയത്തിന് സമീപം) |
വലിയ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ | മലങ്കര സഭ |
വലിയ മെത്രാപ്പോലീത്തയുടെ സ്ഥാനിക നാമം | മലങ്കര മെത്രാപ്പോലീത്ത |
മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകകൾ | 30 എണ്ണം |
ആരാധനാ ഭാഷ | പാശ്ചാത്യ സുറിയാനി, മലയാളം,ഇംഗ്ലീഷ് |
അംഗസംഖ്യ | ഇരുപത്തിയഞ്ചു ലക്ഷം |
യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ
സുറിയാനി ഓർത്തഡോക്സ് സഭ അല്ലെങ്കിൽ യാക്കോബായ സഭ എന്നത് ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു സ്വയശീർഷക സഭയാണ്.
അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ് സ്ഥാപിച്ചു.കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്.
ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ് ഈ സഭയുടെ ഔദ്യോഗിക ഭാഷ.
സുറിയാനി ഓർത്തഡോക്സ് സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ് നിർവഹിക്കപ്പെടുന്നത്. എന്നാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലർന്ന മലയാളമാണ്.
ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാർ എന്നു വിളിക്കാറുണ്ട്. എന്നാൽ ഈ പേര് തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര് പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.
സ്ഥാപകൻ | പത്രോസ് ശ്ലീഹാ |
---|---|
ഔദ്യോഗിക ഭാഷ | പാശ്ചാത്യ സുറിയാനി |
വിഭാഗം | ഓറിയന്റൽ ഓർത്തഡോക്സ് സഭ |
ആസ്ഥാനം | ദമാസ്കസ് |
തലവന്റെ സ്ഥാനപ്പേര് | അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ് |
അദ്യത്തെ പാത്രിയാർക്കീസ് | പത്രോസ് ശ്ലീഹാ |
പ്രാദേശിക കാതോലിക്ക | ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയസ് തോമസ് പ്രഥമൻ ബാവ |
അംഗസംഖ്യ | പന്ത്രണ്ടു ലക്ഷം |
odichu vaayichu...
ReplyDeleteVeendum vannu detail aayi vayikkaam.
anyway kudos for sparng time fot this..
അച്ചടക്ക നടപടി എടുക്കേണ്ടി വരുമോ ??
ReplyDeleteഎന്ത് പറയാനാ "കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ" അത്ര തന്നെ...
ReplyDeletehttp://mangalam.com/index.php?page=detail&nid=482633&lang=malayalam
ReplyDeleteമതം ഗുണം പഠിപ്പിക്കുന്നതാണ് അവയില്‍ പാരുഷമുണ്ടാക്കരിത്,
ReplyDeleteബന്യാമിന്റെ നോവൽ’‘അക്കപോരിന്റെ ഇരുപതു വർഷങ്ങൾ’ വായിക്കുക.
ReplyDeletevry nice
ReplyDeleteകര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നു. യാതൊരു കാരണവശാലും ഇവരോട് ക്ഷമിക്കരുത്
ReplyDeleteഎന്റെ ബൈബിൾ വായനയും ചില സംശയങ്ങളും
ReplyDeletePLEASE READ THIS AND CLEAR MY DOUBTS..
http://valpayat.blogspot.com/2011/09/blog-post_30.html
Blaming from outside is easy. Anybody can criticize. Why couldn't you come to the administrative level of our church. Why couldn't be a priest of true Christianity?
ReplyDeleteഇതൊന്നും പറയാന്‍ ഞാന്‍ അത്ര വലിയ പുണ്യവാളന് ഒന്നും അല്ല.. പക്ഷെ പുണ്യവാളന്മാരുടെ പാതയിലൂടെ സഞ്ചരിക്കാനും വിശ്വാസികളെ നേര്‍വഴി കാണിക്കുവാനും കടപ്പെട്ടവര്‍ വെറും ചന്തപ്പിള്ളാരെ പോലെ കാണിക്കുന്ന വൃത്തികേടുകള്‍ കാണുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ല.
ReplyDelete"കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട് പൊറുക്കേണമേ"
You are criticizing our clergies.
Still your seat is vacated in our church. Come forward and be a model. And then guide others.
കര്‍ത്താവേ...നീയേ തുണ..
ReplyDeleteകുറെയേറെ കാര്യങ്ങള്‍ പഠിക്കുന്നതില്‍ ഈ പോസ്റ്റ് ഉപകരിച്ചു.
ReplyDelete